ഒരു മാസം മുഴുവൻ വാട്സാപ്പും ഫെയിസ്ബുക്കും ഇല്ലാതെ വന്നാൽ...

                 
                                                       


                                                                          ഇവിടെ നമ്മൾ, മാറുന്ന ലോകത്തിന്റെ അന്തരീക്ഷത്തിൽ നവമാധ്യമങ്ങളാൽ ഒരേ സമയം മലിനമായും അതേ സമയം ധന്യമായും തോന്നുന്ന തരംഗങ്ങളിൽ. എനിലേ പോലെ തന്നെ ലോകജനതയുടെ  മനസ്സുകളിൽ സാമ്യമായ താള തരംഗങ്ങൾ ഉത്ഭവിക്കാൻ ഇടയാക്കുന്ന രണ്ടു യുവ സ്രിഷ്ടികൾക്കിടയിൽ ഫെയിസ്ബുക്ക്‌,വാട്സാപ്പ്‌. നവ മാധ്യമങ്ങളുടെ അതിർവരമ്പു ലംഘനം എന്ന്‌ ആദ്യം നരബാധിച്ച മനസ്സുകൾക്ക്‌  തോന്നിയെങ്കിലും പിന്നീട്‌ മനുഷ്യമനസ്സുകളുടെ നിസ്സഹായതയെ ഒരേ അളവിൽ കൂട്ടാനും,കുറയ്ക്കാനും ഇവയ്ക്ക്‌ സാധിച്ചു. യുവ തലമുറ മുതൽ നരബാധിച്ചവർ വരെ ഒരു പോലെ ഉപഭോക്താകളാവുന്ന വേളയിൽ പുതു ജനനം  സംഭവിച്ച കുട്ടികളുടെ തിരിച്ചറിവിൽ വരെ ഈ പേരുകൾക്കു സ്ഥാനം ലഭിച്ചു. യാന്ത്രികത ഒരു രോഗമാകുന്ന കാലത്ത്‌, യാന്ത്രികമായ മനുഷ്യർ സ്രഷ്ട്ടിക്കപ്പെടുന്നതു പോലും അവരുടെ അനുവാദം ഇല്ലാതെയാണ്‌ എന്ന്‌ ഇവയുടെ  ആഗമനം നമ്മെ ബോധ്യപ്പെടുത്തുന്നു. സഹജീവികളോടുള്ള വികാരം മുതൽ സ്വന്തം ആതമാവിന്റെ നൈസർഗിക  സ്വഭാവത്തിനു വരെ അളവു നിശ്ചയിക്കുന്ന ഈ രണ്ടു പ്രതിഭാസത്തിനു അഭാവം സംഭവിക്കുക എന്നത്‌ മരണ തുല്യമായ സതംഭനത്തിൻ  ചില ഹൃദയങ്ങൾക്കു ഇടം കൊടുക്കുക എന്നതിനു തുല്യമാണ്‌. കാരണം പറഞ്ഞാൽ ശുദ്ധമായ അടിമത്വം. മനുഷ്യരുടെ ശാരീര ആകാരങ്ങളിൽ അടിമകളാകുന്ന ഹൃദയങ്ങളെ പ്രാകൃത കാലം മുതൽ കാണാം പക്ഷേ മനുഷ്യന്റെ ഭാവനാ സൃഷ്ടിയുടെ മുമ്പിൽ ഇത്രയും ഭ്രാന്തമായി നിലകൊള്ളുന്ന ഈ അടിമത്വം ഇത്‌ ആദ്യമാണ്‌. സ്വന്തം മനസിന്റെ വികാരങ്ങളെ സംവിധാനം ചെയ്യാൻ കഴിയാത്ത ഒരു ശരീരത്തിനും പ്രകൃതിയുടെ താളം അറിയാൻ കഴിയില്ല. സാധാരണത്വത്തിന്റെ ഭംഗി എന്തെന്ന്‌ ദർശിക്കാൻ കണ്ണുണ്ടാവില്ല.
                                                                         ഉള്ള്കാഴ്ച്ച എന്നത്‌ ചിലപ്പോൾ ഏതു മനുഷ്യനും അനിവാര്യമാണ്‌. അങ്ങനെയുള്ളവർക്കാണ്‌ പുതു സൃഷ്ടികൾ ഒരു അലങ്കാരമാക്കാനും ആസ്വദിക്കാനും കഴിയൂ. അവിടാണ്‌ പുതു സൃഷ്ടിക്ക്‌ ആ മനുഷ്യരും വിധേയരാകുന്നത്‌. ഇങ്ങനെ ചിന്തിച്ചാൽ ഒരു മാസത്തിനുപരി പിന്നീട്‌ ഒരിക്കലും  വാട്സാപ്പും ഫെയിസ്ബുക്കും ഇല്ലാതെ വന്നാലും ഉൾകാമ്പുള്ള മനുഷ്യഹൃദയങ്ങൾ കാലത്തിനെ മത്സരിക്കാൻ സൃഷ്ടികൾ ആവർത്തിച്ചുകൊണ്ടേയിരിക്കും..എന്തെന്നുവെച്ചാൽ  ഇവയിലാണ്‌ കലയും,രാഷ്ട്രീയവും,സാമ്പത്തികവും,സാംസ്കാരികവുമായ സമൂഹം സംവേദിക്കുന്നത്‌.
© Jeeva Das

Comments

Popular posts from this blog

Changanacherry Market

Thrikodithanam Mahavishnu Temple

Love in history; A story of how an empire fell for love.